പയ്യോളി: തൊണ്ടയിൽ അബദ്ധത്തിൽ സ്പൂൺ കുരുങ്ങി ശ്വാസം ലഭിക്കാതെ ജീവനുവേണ്ടി മല്ലടിച്ച ഒമ്പതുകാരന് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് രക്ഷകയായി. ഇരിങ്ങൽ കുടുംബാരോഗ്യകേന്ദ്രത്തിലെ ജെ.പി.എച്ച് നഴ്സ് കെ.എം. ഹർഷിനയാണ് ഇരിങ്ങൽ ആറാം ഡിവിഷനിലെ താമസക്കാരായ അതിഥിതൊഴിലാളി കുടുംബമായ രാജാസിങ്-യശോദ ദമ്പതികളുടെ മകൻ വീർസിങ്ങിന് രക്ഷകയായത്. തിങ്കളാഴ്ച പതിനൊന്നരയോടെ നഗരസഭയിലെ ആറാം ഡിവിഷനായ ഇരിങ്ങൽ ഈസ്റ്റ് വാർഡിലാണ് സംഭവം. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കൗൺസിലർ രേവതി തുളസീദാസിന്റെ നേതൃത്വത്തിൽ ആശാവർക്കർ സുശീല, ഹർഷിന എന്നിവർ ചേർന്ന് വീടുകയറി ബോധവത്കരണം നടത്തവെയാണ് സമീപത്തെ വാടക വീട്ടിൽനിന്ന് സ്പൂൺ വായിലകപ്പെട്ട ഒമ്പതുകാരന്റെയും വീട്ടുകാരുടെയും നിലവിളി ശ്രദ്ധയിൽപെട്ടത്. ഉടൻ ഇവർ ഓടിയെത്തി വീർസിങ്ങിന്റെ തൊണ്ടയിൽ കുരുങ്ങിയ സ്പൂൺ ഒരു പോറലുമേൽക്കാതെ പുറത്തേക്ക് എടുക്കുകയായിരുന്നു. നഴ്സ് ഹർഷിനയുടെ അവരോചിതമായ ഇടപെടലിനെ നാട്ടുകാരും സഹജീവനക്കാരും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.