മാരിടൈം ബോർഡ് ചെയർമാൻ തുറമുഖം സന്ദർശിച്ചു

ബേപ്പൂർ: ബേപ്പൂർ പോർട്ടിന്റെ വികസനം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാൻ പുതുതായി നിയമിതനായ കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള തുറമുഖം സന്ദർശിച്ചു. കാപിറ്റൽ ഡ്രെഡ്ജിങ്, വാർഫ് നീളം കൂട്ടൽ, കയറ്റിറക്കുമതിക്ക് ആവശ്യമായ കസ്റ്റംസ് ഇ.ഡി.ഐ (ഇലക്ട്രോണിക് ഡേറ്റ ഇൻറർ ചെയ്ഞ്ച്) തുടങ്ങിയവയിൽ അടിയന്തര നടപടി വേണമെന്ന് സന്ദർശനത്തിൽ വിലയിരുത്തി. ചൊവ്വാഴ്ച ഷിപ്പിങ് കമ്പനി പ്രതിനിധികളുമായി കോഴിക്കോട്ട് തുടർചർച്ച നടത്തുമെന്ന് പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.