എം.എം. അബ്ദുറഹ്​മാന്‍റെ നിര്യാണത്തിൽ അനുശോചിച്ചു

കോഴിക്കോട്​: സംസ്ഥാന സ്​പോർട്സ്​ കൗൺസിൽ മുൻ വൈസ്​ പ്രസിഡന്റും ഒളിമ്പിക് അസോസിയേഷൻ മുൻ പ്രസിഡന്റും മികച്ച സ്​പോർട്സ്​ സംഘാടകനുമായിരുന്ന എം.എം. അബ്ദുറഹ്​മാന്‍റെ നിര്യാണത്തിൽ ജില്ല സ്​പോർട്സ്​ കൗൺസിലും കോഴിക്കോട്ടെ കായിക പ്രേമികളും അനുശോചിച്ചു. ജില്ല സ്​പോർട്സ്​ കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്​ഥാന സ്​പോർട്സ്​ കൗൺസിൽ മുൻ പ്രസിഡന്റ്​ ടി.പി. ദാസൻ അനുസ്​മരണ പ്രഭാഷണം നടത്തി. ഡോ.റോയ് ജോൺ, ടി.എം. അബ്ദുറഹിമാൻ, പ്രേമചന്ദ്രൻ, കെ.രാമദാസ്​, സി. ശശിധരൻ, എൻ. പത്​മനാഭൻ, വി.എം.മോഹനൻ, സി.സത്യൻ, കബീർ സലാല, പി.രാജീവ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.