സമൂഹ നോമ്പുതുറയും അനുമോദനവും

കടലുണ്ടി: വടക്കുമ്പാട് ശാഖ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ വടക്കുമ്പാട് തൻവീറുൽ ഇസ്‌ലാം മദ്റസയിൽ അഞ്ച്, ഏഴ് പൊതുപരീക്ഷയിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും സമൂഹ നോമ്പുതുറയും റിലീഫ് വിതരണവും നടത്തി. മഹല്ല്‌ ഖത്തീബ് കെ.കെ. ഉബൈദുല്ല ദാരിമി ഉപഹാര വിതരണവും എസ്.കെ.ജെ.എം ഫറോക്ക് റേഞ്ച് സെക്രട്ടറി പി.ഹസൈനാർ ഫൈസി റിലീഫ് വിതരണ ഉദ്ഘാടനവും നടത്തി. സദർ മുഅല്ലിം പി.കെ. അബ്ദുൽ ലത്തീഫ് ഫൈസി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് കെ. ഹുസൈൻ ഹാജി, പി.കെ. ചേക്കുട്ടി കുട്ടി ഹാജി, ടി.പി. മുഹമ്മദ് കുട്ടി, ടി.പി. അലി അസ്കർ മുസ്‍ലിയാർ, ഒ.കെ. ദാവൂദ് ഫൈസി, ഷിബിലി ദാരിമി, അബ്ദുമനാഫ് മുസ്‌ലിയാർ, സുഹൈൽ വാഫി, വി.കെ.സുഹൈൽ,വി.എം. മുഹമ്മദ് മുബശ്ശിർ ,എ.പി. ഷഉസൂർ മുഹമ്മദ്,സി. മുഹമ്മദ് മുർഷിദ്, സി.മുഹമ്മദ് മുഫീദ് , കെ.സി.ഹിജാസ് അഹ്മദ് എന്നിവർ സംസാരിച്ചു. പി.എ. അമൽ മുഹമ്മദ് സ്വാഗതവും പി.എ. അർഷാദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.