മാവൂർ: മത, രാഷ്ട്രീയ, സാംസ്കാരിക, ഉദ്യോഗസ്ഥരംഗത്തെ പ്രമുഖരുടെയും വിവിധ ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ശ്രദ്ധേയമായി സൗഹൃദ ഇഫ്താർ സംഗമം. ജമാഅത്തെ ഇസ്‍ലാമി എൻ.ഐ.ടി ഏരിയ മാവൂർ ഇഹ്‌സാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമമാണ് ശ്രദ്ധേയമായത്. ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറൽ ടി. ആരിഫലി സൗഹൃദ സന്ദേശം നൽകി. കെ.സി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ, സുപ്രഭാതം ദിനപത്രം എഡിറ്റർ ടി.പി. ചെറൂപ്പ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അംഗം ഗീതമണി, ജില്ല പഞ്ചായത്ത് അംഗം കമ്പളത്ത് സുധ, അബ്ദുല്ല മാനൊടുകയിൽ, കെ.പി. രാജശേഖരൻ, നിതീഷ് നങ്ങാലത്ത്, സി. സുരേഷ് ബാബു, കെ.എം.എ. റഹ്മാൻ, ശൈലേഷ്, ടി.കെ. അബ്ദുൽ നാസർ, എൻ.പി. അഹമ്മദ്, കെ.പി. വിജയൻ, എം.പി. മുഹമ്മദ്, കൃഷ്ണദാസ് ചെറൂപ്പ, എം.പി. ശ്രീനിവാസൻ, ജെയിൻ സുവർണ, ഇ.എൻ. വിജയകുമാർ എന്നിവർ സംസാരിച്ചു. എൻ.ടി. റസാഖ് സ്വാഗതവും എ.പി. അഷ്‌റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.