പങ്കാളിത്ത പെൻഷൻപദ്ധതി ഉപേക്ഷിക്കണം -ജോയന്റ് കൗൺസിൽ

നാദാപുരം: യു.ഡി.എഫ് ഭരണത്തിൽ ഏർപ്പെടുത്തിയ പങ്കാളിത്ത പെൻഷൻപദ്ധതി ഉപേക്ഷിക്കണമെന്ന് ജോയന്റ് കൗൺസിൽ നാദാപുരം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എസ്. സുഗൈദ കുമാരി ഉദ്ഘാടനം ചെയ്തു. ജോയന്റ് കൗൺസിൽ മേഖല പ്രസിഡന്റ് പി.പി. പ്രമോദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. ജയപ്രകാശ്, ജില്ല പ്രസിഡന്റ് പി. റാം മനോഹർ, പി. സുനിൽകുമാർ, കെ. പ്രമോദ്, പി.എൻ. രജീഷ്, എ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.  ഭാരവാഹികളായി എ. ചന്ദ്രൻ (സെക്ര), പി.പി. പ്രമോദ് (പ്രസി), കെ. പ്രമോദ് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.