ആവോലം കൂട്ടായ്മ അനു പാട്യംസിനെ അനുമോദിച്ചു

നാദാപുരം: സഞ്ചാരസാഹിത്യത്തിനുള്ള എസ്.കെ. പൊറ്റെക്കാട്ട് അവാർഡ് ലഭിച്ച അനു പാട്യംസിനെ ആവോലം കൂട്ടായ്മ അനുമോദിച്ചു. അനുമോദനയോഗം കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വിദ്യാഭ്യാസ വിഭാഗം തലവൻ ഡോ. പി. കേളു ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ശ്രീനി എടച്ചേരി മുഖ്യപ്രഭാഷണം നടത്തി. തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മധുമോഹനൻ, ആവോലം രാധാകൃഷ്ണൻ, കുട്ടങ്ങാത്ത് ഭാസ്കരൻ, കളത്തിൽ മൊയ്തുഹാജി, കെ. ഹേമചന്ദ്ര, ഇ. മൂസ, വി. രാജലക്ഷ്മി, കെ. സുധീർ, കെ. ബാലകൃഷ്ണൻ, സി. സരസ്വതി, വി.പി. വിജയൻ, കെ. പ്രദീപൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.