വടകര: ലഹരി വിരുദ്ധ സന്ദേശമുയർത്തി പൊലീസ് നടത്തിയ ഫ്ളാഷ് മോബ് ജനത്തെ നടുക്കി. വടകര പുതിയ ബസ് സ്റ്റാൻഡിലാണ് ജനത്തെ മുൾമുനയിൽ നിർത്തി ഫ്ളാഷ് മോബ് അരങ്ങേറിയത്. ലഹരി വസ്തു കൈമാറുന്നതിനിടെ പൊലീസിനെ കണ്ട് യുവാവ് ഓടിരക്ഷപ്പെടുന്നതായിരുന്നു രംഗം. പൊലീസ് പരിശോധനക്കിടെ കുതറി ഓടിയ യുവാവിന് പിന്നാലെ പൊലീസ് കുതിച്ചോടി പിന്നാലെ കണ്ടുനിന്നവരും ഓടി. പുതിയ സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിനടുത്തുവെച്ച് യുവാവിനെ ബസ് കാത്ത് നിന്നയാൾ പിടികൂടുകയും പിന്നാലെ ഓടി എത്തിയ പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് യുവാവിനെ മാറ്റുകയും ഉണ്ടായി. എയ്ഡ് പോസ്റ്റിന് മുന്നിൽ ജനം തടിച്ച് കൂടുകയും കൂട്ടത്തിൽനിന്ന് ഒരാൾ രംഗത്തെത്തി യുവാവിനെ അറിയാമെന്നും നല്ല കുടുംബത്തിൽപെട്ട ആളാണെന്നും വീട്ടിൽനിന്ന് ആവശ്യത്തിന് പണം ലഭിക്കുന്നുണ്ടെന്നും പറഞ്ഞു. ഇതിനിടെ സ്ഥലത്തെത്തിയ പിതാവ് ലഹരിക്കടിമയായ മകനെ തിരിച്ചറിയുന്ന വികാരനിർഭരമായ കാഴ്ചയാണ് കണ്ടത്. മയക്കുമരുന്നുമായി യുവാവിനെ പിടിച്ചെന്ന ധാരണയിൽ വൻ ജനക്കൂട്ടമാണ് തടിച്ചു കൂടിയത്. യുവാവിനെ ആക്രമിക്കുമെന്ന സ്ഥിതിവരെയെത്തിയെങ്കിലും പൊലീസിന്റെ ഇടപെടലും പിന്നീടുള്ള ബോധവത്കരണവും ഉണ്ടായതോടെയാണ് ജനങ്ങൾക്കുള്ള ആശങ്കക്ക് വിരാമമായി. ജില്ല നാർക്കോട്ടിക് സെല്ലിലെ ഡ്രൈവറായ രജീഷ് പുത്തലത്താണ് മയക്ക് മരുന്ന് വില്പനക്കാരനായി അഭിനയിച്ചത്. സിനിമ നാടക നടൻ അകം അശോകൻ, റിട്ട. എസ്.ഐ നാണു എന്നിവരും അയൽവാസിയും രക്ഷിതാവായും അരങ്ങിലെത്തി. ജില്ല പോലീസ് മേധാവി ഡോ. എ ശ്രീനിവാസ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അശ്വകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐമാരായ ഷാജി കേദരം, എ.എസ്. ഐ.മാരായ സത്യൻ, ശ്രീജിത്ത്, നർക്കോട്ടിക്ക് സെല്ലിലെ ലിബീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പടം: റൂറൽ ജില്ല നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ വടകരയിൽ നടന്ന ഫ്ലാഷ് മോബിനിടെ പ്രതിയെ പിടിച്ചതറിഞ്ഞ് പൊലീസ് എയ്ഡ് പോസ്റ്റിൽ തടിച്ചുകൂടിയവർ saji 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.