വടകര: ടി.പി. ചന്ദ്രശേഖരന്റെ പത്താം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കുന്നുമ്മക്കരയിൽ സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചു . ഞായറാഴ്ച രാത്രിയിലാണ് ബോർഡുകൾ നശിപ്പിക്കപ്പെട്ടത്. നാട്ടിൽ പ്രകോപനങ്ങളോ പ്രശ്നങ്ങളോ നിലവിലില്ലാത്ത സാഹചര്യത്തിൽ നാടിന്റെ സ്വൈര്യജീവിതം തകർക്കുക എന്ന ലക്ഷ്യത്തോടെ രാത്രിയുടെ മറവിൽ നടത്തുന്ന ഇത്തരം സംഭവങ്ങളെ ഗൗരവപൂർവം കാണാൻ അധികാരികൾക്ക് കഴിയണമെന്ന് ആർ.എം.പി.ഐ കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പൊലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ ജാഗ്രതയും അന്വേഷണവും ഉണ്ടാവേണ്ടതായിട്ടുണ്ട്. മുൻവർഷങ്ങളിലും ടി.പി രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ സംവിധാനങ്ങൾ തകർക്കപ്പെടുകയും തുടർന്ന് ഒട്ടേറെ സഘർഷങ്ങൾ ഉടലെടുക്കുകയും ചെയ്തിരുന്നു. നാടിന്റെ സമാധാനാന്തരീക്ഷം നിലനിർത്താൻ പൊലീസ് അടിയന്തരമായി ഇടപെടണമെന്ന് ആർ.എം.പി.ഐ ആവശ്യപ്പെട്ടു. ചിത്രം ടി.പി. ചന്ദ്രശേഖരന്റെ പത്താം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കുന്നുമ്മക്കരയിൽ സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചനിലയിൽ saji 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.