സിൽവർ ലൈൻ സംവാദം: ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയത് രാഷ്ട്രീയ ദുരുദ്ദേശ്യം -ആർ.എം.പി.ഐ

കോഴിക്കോട്​: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് കെ-റെയിൽ സംവാദത്തിൽനിന്ന് രാഷ്ട്രീയനിരീക്ഷകനും ഇടതുചിന്തകനുമായ ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയത് സർക്കാറിന്റെ രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. സംസ്ഥാന സർക്കാറിനുവേണ്ടി ചീഫ് സെക്രട്ടറിയുടെ ക്ഷണം ലഭിച്ചതിന് പിന്നാലെയാണ് പാനലിൽനിന്ന് ഒഴിവാക്കിയത്. മര്യാദയില്ലാത്തതാണ്​ ഈ നിലപാട്​. കെ-റെയിൽ പദ്ധതിയുടെ ദുരന്തം ജനങ്ങളിൽനിന്ന് ഒളിപ്പിച്ചുവെക്കാൻ ഡി.പി.ആറിൽ പോലും ഒളിച്ചുകളി നടത്തിയ സർക്കാർ വസ്തുതകൾ പുറത്തുവരാതിരിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗം കൂടിയാണ് ജോസഫ് സി. മാത്യുവിനെ ചർച്ചയിൽനിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സിറ്റിങ് ഇന്ന് കോഴിക്കോട്​: മനുഷ്യാവകാശ കമീഷൻ ചൊവ്വാഴ്ച രാവിലെ 10.30ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ്​ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.