box കക്കോടി: ഗ്രഹസംഗമ കാഴ്ച ബുധനാഴ്ചയോടെ ക്ലൈമാക്സിലേക്ക്. ഏതാനും ദിവസങ്ങളായി പുലർകാലത്ത് കിഴക്കൻമാനത്ത് അരങ്ങേറുന്ന ഗ്രഹസംഗമക്കാഴ്ചയാണ് ബുധനാഴ്ചയോടെ ക്ലൈമാക്‌സിലേക്ക് നീങ്ങുക. പുലർച്ച ഏതാണ്ട് അഞ്ചിന് ചന്ദ്രക്കലയുടെ അടുത്തായി മാനത്തെ ഏറ്റവും തിളക്കമുള്ള ഗ്രഹമായ ശുക്രനും തിളക്കത്തിൽ രണ്ടാം സ്ഥാനത്തുള്ള വ്യാഴവും രസകരമായി സമ്മേളിക്കുന്നത് ഭൂവാസികൾക്ക് കാണാം. ഗ്രഹസംഗമം ഭൂമിയിൽനിന്നുള്ള കാഴ്ചമാത്രമാണ്. ഈ ഗ്രഹങ്ങൾ തമ്മിൽ കോടിക്കണക്കിന് കി.മീ ദുരവ്യത്യാസമുണ്ട്. ഗ്രഹചന്ദ്ര സംഗമവേദിയുടെ തൊട്ടുമുകളിലായി ചെമ്പൻ ഗ്രഹമായ ചൊവ്വയെയും അതിനല്പം മുകളിലായി ശനി ഗ്രഹത്തെയും കാണാം. ഈ ഗ്രഹങ്ങളെല്ലാം ഏതാണ്ട് ഒരു നിരയിൽ ഒരുപരേഡിൽ എന്നതുപോലെ അണിനിരന്നുകാണാം. ഉപകരണങ്ങളുടെ സഹായമില്ലാതെ വെറും കണ്ണുകൊണ്ടുതന്നെ ഈദൃശ്യം മനോഹരമായി കാണാം. തുടർന്നുള്ള ദിവസങ്ങളിൽ ശുക്രനും വ്യാഴവും കൂടുതൽ അടുക്കുന്നതായി കാണാം. ഏപ്രിൽ 30ഓടെ ഈ അടുപ്പം പാരമ്യത്തിലെത്തും. നാട്ടിൻപുറങ്ങളിലെ മേഘരഹിതമായ പുലർകാലമാനത്തായിരിക്കും ഈ കാഴ്ച ഏറ്റവും കൂടുതൽ മനംകവരുകയെന്ന് അമച്വർ വാനനിരീക്ഷകനും ആസ്ട്രോ കോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.