കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണം

കോഴിക്കോട്: കെ-റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയാറാവണമെന്ന് വെസ്റ്റ് കല്ലായി കെ-റെയിൽ വിരുദ്ധ സമിതി യോഗം ആവശ്യപ്പെട്ടു. വൻകിട കമ്പനികളുടെ ഫ്ലാറ്റ് സമുച്ചയങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി പദ്ധതിയുടെ അലൈൻമെന്‍റ്​ പോലും മാറ്റിനൽകുന്നത് സാധാരണജനങ്ങളോട് കാണിക്കുന്ന മറ്റൊരു ക്രൂരതയാണ്. പദ്ധതിക്കെതിരെ ജനങ്ങളിൽ ബോധവത്കരണം നടത്തും. പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചാൽ മനുഷ്യമതിൽ തീർത്ത് പ്രതിരോധിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ചെയർമാൻ ഇ.പി. ജാഫർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. മൊയ്തീൻ കോയ, എസ്.കെ. അബൂബക്കർ, വിവിധ സംഘടനാ പ്രതിനിധികളായ ഫൈസൽ പള്ളിക്കണ്ടി, ബ്രസീലിയ ഷംസുദ്ദീൻ, എ.ടി. മൊയ്തീൻ കോയ, പി.വി. മുഹമ്മത് ഷിജി, എ.ടി. അബ്ദു, സി.പി. അബ്ദുറഹിമാൻ, എം.കെ. ഫിറോസ്, സി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ഇ.പി. അഷ്​റഫ് സ്വാഗതവും എം.ടി. സിദീഖ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.