കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി 'നവകേരള നിർമിതിയും സഹകരണ പ്രസ്ഥാനവും' എന്ന വിഷയത്തിൽ വകുപ്പ്തല സെമിനാർ സംഘടിപ്പിച്ചു. ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടന്ന പരിപാടിയിൽ കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് സെമിനാർ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ കെ.കെ. ലതിക വിഷയാവതരണം നടത്തി. പി.എ.സി.എസ് അസോസിയേഷൻ ജില്ല പ്രസിഡന്റ് അഡ്വ. ജി.സി. പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും ഉൾക്കൊള്ളുന്ന സപ്ലിമെന്റിന്റെ പ്രകാശനം മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം. ഷീജ, സഹകരണ യൂനിയൻ ചെയർമാൻ ടി.പി. ശ്രീധരൻ എന്നിവർ പങ്കെടുത്തു. സെമിനാറിനോടനുബന്ധിച്ച് പ്രദർശിപ്പിച്ച കൊമ്മേരി ബാങ്കിന്റെ 'ഒരു സഹകരണ സെൽഫി' എന്ന ഹ്രസ്വചിത്രവും ശ്രദ്ധനേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.