ഇഫ്താർ സംഗമം

ഫറോക്ക്: ജമാഅത്തെ ഇസ്‍ലാമി ഏരിയ കമ്മിറ്റി നടത്തി. ജില്ല കമ്മിറ്റി അംഗം പി.സി. ബഷീർ ഇഫ്താർ സന്ദേശം നൽകി. ഏരിയ പ്രസിഡന്റ് പി.സി. അബ്ദുറഹീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. നൗഷാദ് സ്വാഗതം പറഞ്ഞു. ഫറോക്ക് നഗരസഭ കൗൺസിലർ കെ. കുമാരൻ, യുവകലാസാഹിതി ജില്ല പ്രസിഡന്റ് ഡോ. ശരത് മണ്ണൂർ, കടലുണ്ടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുരളി മുണ്ടേങ്ങാട്, റിട്ട. എ.എസ്.ഐ രാധാകൃഷ്ണൻ, നാടകകൃത്ത് കൃഷ്ണൻ ഊരാളത്ത്, സച്ചിദാനന്ദൻ, ജമാഅത്തെ ഇസ്‍ലാമി ഏരിയ പി.ആർ സെക്രട്ടറി നബീൽ ചാലിയം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.