ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ കാമ്പയിൻ

പേരാമ്പ്ര: ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കാമ്പയിൻ ആരംഭിച്ചു. 'നമ്മുടെ പേരാമ്പ്ര ലഹരിയെ അകറ്റും നേർ വഴി കാട്ടും' എന്ന പേരിലാണ് കാമ്പയിൻ തുടങ്ങിയത്. ബ്ലോക്ക് പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം യുവതി യുവാക്കൾ പേരാമ്പ്ര പട്ടണത്തിലും മറ്റു പ്രദേശത്തും ലഘുലേഖ വിതരണം ചെയ്തു. മത്സ്യ മാർക്കറ്റ് പരിസരം നടന്ന ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിൻ സി.പി.എം ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് എം. എം. ജിജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി.കെ. അമർഷാഹി, അഖില, സി. കെ. രൂപേഷ്, സിദ്ധാർഥ്, ബിനിൽ രാജ്, പി. സി. സജിതാസ്, അനഘ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കഴിഞ്ഞ കുറെ കാലമായി പേരാമ്പ്രയുടെ ചുറ്റുപാടുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കുന്നുണ്ട്. ടൗണിലെ ചില ഷോപ്പിങ് കോംപ്ലക്‌സുകള്‍, ബസ് സ്റ്റാൻഡ്, മത്സ്യ മാർക്കറ്റ് പരിസരം, മരക്കാടി തോട്, ഹൈസ്കൂൾ റോഡ് എന്നിവിടങ്ങൾ താവളമാക്കി ലഹരി വസ്തുക്കളുടെ വില്‍പന പൊടിപൊടിക്കുന്നത്. ഡി.വൈ എഫ്.ഐ നേതൃത്വത്തില്‍ വിവിധ പരിപാടികളാണ് വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് സെക്രട്ടറി വി. കെ. അമർഷാഹി, പ്രസിഡൻറ് എം. എം. ജിജേഷ് എന്നിവർ പറഞ്ഞു. Photo: ഡി.വൈ.എഫ്.ഐ പേരാമ്പ്രയിൽ ലഹരിക്കെതിരെ നടത്തിയ കാമ്പയിൻ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.