ആവശ്യത്തിന് ബസുകളില്ല; മുചുകുന്ന് റൂട്ടിൽ യാത്രാക്ലേശം

മുചുകുന്ന്: കൊയിലാണ്ടി റൂട്ടിലെ യാത്രാപ്രശ്നം പരിഹരിക്കണമെന്ന് സി.പി.ഐ മുചുകുന്ന് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂൾ വിദ്യാർഥികളും സ്ത്രീകളുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. പല ബസുകളും കൊയിലാണ്ടിയിൽ സർവിസ് അവസാനിപ്പിക്കുന്നു. വൈകുന്നേരങ്ങളിലും യാത്രാപ്രശ്നം രൂക്ഷമാണ്. ജോലി കഴിഞ്ഞ് വരുന്നവർ ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നു. ബസ് ഇല്ലാത്തതിനാൽ വലിയ തുക നൽകി ഓട്ടോറിക്ഷയെയും മറ്റു വാഹനങ്ങളേയും ആശ്രയിക്കേണ്ടി വരുന്നു. ഇതു സംബന്ധിച്ച് ബ്രാഞ്ച് കമ്മിറ്റി ആർ.ടി.ഒക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്. എ.ടി. രവി അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സന്തോഷ് കുന്നുമ്മൽ, ബ്രാഞ്ച് സെക്രട്ടറി എ.ടി. വിനീഷ്, പി. ഉണ്ണികൃഷ്ണൻ, പി.കെ. മനോജ്, പി.കെ. യൂസഫ്, കെ. രതീഷ്, എൻ.പി. രവി, ഗീത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.