കോഴിക്കോട്: പ്രവാസി തൊഴിലാളികൾക്കായി 'അഫോർഡബിൾ ഫ്ലാറ്റ്' നിർമിച്ചു നൽകുന്ന പദ്ധതിയുടെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും മന്ത്രി കെ. രാജൻ നിർവഹിച്ചു. പ്രവാസികളുടെ സമ്പാദ്യം പാഴാകാതെ ഉടമസ്ഥാവകാശം ഉറപ്പുവരുത്തി വളരെ വേഗത്തിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വീട് നിർമിക്കാനുള്ള ഭൂമി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഭവനനിർമാണത്തിന് പുതിയ നയം കൊണ്ടുവരേണ്ടതുണ്ട്. 147 സെന്റ് സ്ഥലത്ത് 72 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന ആറ് ബ്ലോക്കുകൾ പണിയുന്ന പദ്ധതിക്ക് 22.23 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 48.6 സെന്റ് സ്ഥലത്ത് 24 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന രണ്ട് ബ്ലോക്കുകളാണ് പണിയാൻ ഉദ്ദേശിക്കുന്നത്. ആവശ്യക്കാരെ കണ്ടെത്താനും സാമ്പത്തികം ലഭിക്കുന്നതിനുള്ള സൗകര്യത്തിനുമായി മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. 50 ശതമാനം ഉപഭോക്താക്കളെ കണ്ടെത്തി അവരിൽനിന്ന് ഫ്ലാറ്റിന്റെ വില 12 ഗഡുക്കളായി ഈടാക്കിയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മെഡിക്കൽ കോളജ് ഭവനപദ്ധതി പ്രദേശത്തെ വർക്കിങ് വിമൻസ് ഹോസ്റ്റൽ അങ്കണത്തിൽ നടന്ന പരിപാടിയിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹൗസിങ് കമീഷണർ ആൻഡ് സെക്രട്ടറി എൻ. ദേവീദാസ്, വാർഡ് കൗൺസിലർ എം. മോഹനൻ, എ.ഡി.എം മുഹമ്മദ് റഫീഖ്, അഡ്വ. സുകുമാരൻ എന്നിവർ സംസാരിച്ചു. പി.പി. സുനീർ സ്വാഗതവും കെ.പി. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.