ബീച്ചിൽ 'സിത്താരത്തിര'

കോഴിക്കോട്: അറബിക്കടലോരത്ത്​ സംഗീതാസ്വാദകരെ പാട്ടിലാക്കി സിതാരയും സംഘവും. ഫ്രീഡം സ്ക്വയറിൽ അരങ്ങേറിയ സിത്താരാസ് മലബാറിക്കസ് ആസ്വാദകർക്ക് വിസ്മയാനുഭവമായി. സർക്കാറിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഗീതനിശ സംഘടിപ്പിച്ചത്. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങിയ സംഗീതരാവ് ആഘോഷത്തിന്‍റെയും ആവേശത്തിന്‍റെയും ഉത്സവരാവായി മാറി. 'ഓരോ ഋതുവിലും....' എന്ന പാട്ടിൽ തുടങ്ങി ആരംഭിച്ച ഗാനസന്ധ്യ പിന്നീട് മനോഹരമായ ഒരുപിടി മധുരഗാനങ്ങളാണ് സംഗീത പ്രേമികൾക്കായി സമ്മാനിച്ചത്. ഏനുണ്ടോടി മാരിവിൽ ചന്തം, കടുകുമണിക്കൊരു കണ്ണുണ്ട്, മോഹമുന്തിരി, ധിമി ധിമി തുടങ്ങി ഓരോ ഗാനങ്ങളും നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. മനുഷ്യൻ പ്രകൃതിയോട്​ ചെയ്യുന്ന ക്രൂരതകൾ പറയുന്ന 'അരുതരുത്' എന്ന ഗാനവും ആവേശം വിതറി. ബാബുരാജൻ മാസ്റ്ററുടെ ഗാനങ്ങളും പ്രണയഗാനങ്ങളും സിതാര വേദിയിലെത്തിച്ചു. 'തുമ്പപ്പൂ പെയ്യണ പൂനിലാവേ....' എന്ന ഗാനം സദസ്സിനെ നിശ്ശബ്ദതയിലാഴ്ത്തി. കബീ കബീ മേരെ ദിൽ മേ, മിഴിയോരം നനഞ്ഞൊഴുകും, സുന്ദരി അൻപേ ഉനക്കാഹ, മിഴിയറിയാതെ വന്നു നീ, പുതുവെള്ളൈ മഴൈ, ആരാധികേ... മഞ്ഞുപെയ്യും വഴിയരികെ... തുടങ്ങിയ ഗാനങ്ങൾ പതിഞ്ഞ താളത്തിൽ സംഗീതാസ്വാദകരുടെ ഹൃദയത്തിലേക്കാണ് സിത്താര പാടിപ്പതിപ്പിച്ചത്. bk 300 ബീച്ചിലെ വേദിയിൽ സിത്താര പാടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.