നവോത്ഥാന മൂല്യങ്ങളെ അട്ടിമറിക്കുന്നത്​ ചെറുക്കാനാവണം -എം.എ. ബേബി

കോഴിക്കോട്​: പുതിയ കേരളനിർമിതിയെ ബാധിക്കുന്നതരത്തിൽ നവോത്ഥാന മൂല്യങ്ങളെ അട്ടിമറിക്കാൻ കേരളത്തിൽ നടത്തുന്ന ശ്രമങ്ങളെ ചെറുക്കാൻ കേരളത്തിനു കഴിയണമെന്ന്​ എം.എ. ബേബി. നവകേരള നിർമിതിയെ പ്രതികൂലമായി സ്വാധീനിക്കുന്ന ഒട്ടനവധി വിഷയങ്ങൾ കേരളത്തിലുണ്ട്. അവ മനസ്സിലാക്കി നവോത്ഥാനത്തിന്റെ വഴിയേതെന്നറിഞ്ഞ് പ്രവർത്തിച്ചാൽ മാത്രമേ നവകേരള നിർമിതി സാധ്യമാവുകയുള്ളൂ. നവോത്ഥാനവും വിപ്ലവവും കേരളത്തിൽ പൂർണമല്ലെന്നും എം.എ. ബേബി അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നവോത്ഥാനവഴികളിലൂടെ നവ കേരളത്തിലേക്ക്' എന്നതായിരുന്നു വിഷയം. ശംസാദ് ഹുസൈൻ, കെ.എം. അനിൽ എന്നിവർ പങ്കെടുത്തു. എസ്.കെ. സജീഷ് മോഡറേറ്ററായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.