സുൽത്താൻ ബത്തേരി: എക്സൈസ് മുത്തങ്ങ അതിർത്തിയിൽ നടത്തിയ വാഹന പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ബേപ്പൂർ സ്വദേശി പിടിയിൽ. ബേപ്പൂർ ആഞ്ഞിലംപറമ്പിൽ കെ.കെ ഹൗസിൽ ഷഹനൂഫ് (33) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 80 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വിപണിയിൽ ഇതിന് അഞ്ചുലക്ഷം രൂപ വില വരും. സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വയനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ, കെ.ബി. ബാബുരാജ്, കെ.ജി. ശശികുമാർ, അമൽദേവ്, ജിതിൻ, പി.പി. ഉണ്ണികൃഷ്ണൻ എന്നിവരാണ് വാഹനപരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.