എസ്റ്റേറ്റ് തൊഴിലാളികളോട് കടുത്ത വിവേചനം -മനയത്ത് ചന്ദ്രൻ

പേരാമ്പ്ര: പ്ലാന്റേഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിൽ മിനിമം കൂലി നടപ്പാക്കണമെന്നും തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട്​ എച്ച്.എം.എസ് എസ്റ്റേറ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് എച്ച്.എം.എസ് സംസ്ഥാന വർക്കിങ്​ പ്രസിഡന്റ് മനയത്ത്​ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊതുമേഖല സ്ഥാപനമായ പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരളയുടെ കീഴിൽ ജോലിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് കഴിഞ്ഞ ഏഴുവർഷമായി ശമ്പള വർധന നടപ്പാക്കിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ജീവനക്കാരും മാനേജ്മെന്റും സർവ ആനുകൂല്യങ്ങളും അനുഭവിക്കുകയും കോർപറേഷന്റെ നഷ്ടക്കണക്കു പറഞ്ഞ്​ തൊഴിലാളികൾക്ക് നീതി നിഷേധിക്കുകയും ചെയ്യുന്ന വിരോധാഭാസം കൈയും കെട്ടി നോക്കിയിരിക്കാൻ തയാറല്ല. അവകാശങ്ങൾ നേടിയെടുക്കുന്നതു വരെ ശക്തമായ സമരം തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂനിയൻ പ്രസിഡന്റ് കെ.ജി. രാമനാരായണൻ അധ്യക്ഷത വഹിച്ചു. കെ.വി. ബാലൻ, വിജു ചെറുവത്തൂർ, സി.ഡി. പ്രകാശ്, വർഗീസ് കോലത്തുവീട്ടിൽ, ഷാജി വട്ടോളി, ഭാസ്കരൻ പേരാമ്പ്ര, എൻ.കെ. പ്രേമലത എന്നിവർ സംസാരിച്ചു. സി.കെ. സുരേഷ്, കെ.ജെ. ജോഷി, സിന്ധു മൈക്കിൾ, ജെ.പി. ജിൻസി, വിപിൻ ജോസഫ്, ബിജു ദേവസ്യ എന്നിവർ നേതൃത്വം നൽകി. Photo: എച്ച്.എം.എസ് എസ്റ്റേറ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന വർക്കിങ് പ്രസിഡന്റ് മനയത്ത്​ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.