അബ്ബാസ് ഹാജി ബദ് രിയ

കാസർകോട്: പൗരപ്രമുഖനും മുസ്‍ലിം ലീഗ് നേതാവും കാസർകോട് എം.ജി റോഡിലെ ഹോട്ടൽ ബദ് രിയ പാർട്ണറുമായ ചെങ്കളയിലെ (84) നിര്യാതനായി. പരേതരായ മുനമ്പത്ത് മമ്മിഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. മുസ്‍ലിം ലീഗ് സംസ്ഥാന കൗൺസിലർ, കാസർകോട് മണ്ഡലം ട്രഷറർ, ചെങ്കള പഞ്ചായത്ത് ലീഗ് പ്രസിഡന്‍റ്​, ചെങ്കള ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ, പാണാർക്കുളം മുഹ് യുദ്ദീൻ ജുമാ മസ്ജിദ് പ്രസിഡന്‍റ്​, പാണാർക്കുളം എ.എൽ.പി സ്കൂൾ മാനേജർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യമാർ: സുഹറ, പരേതയായ ബീഫാത്തിമ. മക്കൾ: ഖാദർ ബദ് രിയ (ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​), ഖൈറുന്നിസ, ആബിദ, ഉമൈബ, അബ്ദുൽ നാസർ, അബ്ദുൽ ഹാരിസ്, പരേതരായ അഷ്റഫ്, ജാസിർ, ബദറുന്നിസ, ഫൗസിയ. മരുമക്കൾ: മുഹമ്മദ് കുഞ്ഞി ചെങ്കള, ഖാദർ ചെങ്കള, അസ്മ, റുഖിയ, റഷീദ, നസീമ, പരേതനായ ഹബീബ് ചെമനാട്. സഹോദരങ്ങൾ: പരേതരായ അബ്ദുൽ ഖാദർ ഹാജി ബദ് രിയ, കുഞ്ഞാമു ഹാജി ബദ് രിയ, അബൂബക്കർ ഹാജി ബദ് രിയ, അബ്ദുല്ല ഹാജി ബദ് രിയ, ഹസൈനാർ ഹാജി ബദ് രിയ, ആസ്യമ്മ, ആയിഷ. abbas haji badriya obit ksd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.