ജീസാൻ: കുടുംബം നാട്ടിൽനിന്ന് സൗദിയിലേക്ക് വരാനിരിക്കെ കണ്ണൂർ സ്വദേശി ജീസാനിൽ വാഹനമിടിച്ച് മരിച്ചു. ജീസാനിൽനിന്നും 100 കി.മീ അകലെ ദർബിലാണ് കാപ്പാട് കോയ്യോട് മടയാടത്ത് പെരിങ്ങളായി ഒ.കെ. അബ്ദുൽ റഷീദ് (47) അപകടത്തിൽ മരിച്ചത്. തറാവീഹ് നമസ്കാര ശേഷം റോഡ് മുറിച്ചുകടക്കുമ്പോൾ സ്വദേശി പൗരൻ ഓടിച്ച പിക് അപ് വാൻ ഇടിച്ചായിരുന്നു അപകടം. റഷീദിന്റെ കുടുംബം ശനിയാഴ്ച സൗദിയിലേക്ക് വരാനുള്ള തയാറെടുപ്പ് പൂർത്തിയായിരിക്കെയാണ് അപ്രതീക്ഷിത മരണം. 17 വർഷമായി സൗദിയിൽ പ്രവാസിയായ അബ്ദുൽ റഷീദ് ജീസാനിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. നേരത്തെ ജുബൈലിലും ജോലി ചെയ്തിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: നബീസ. ഭാര്യ: സാജിറ. മക്കൾ: അതിൻ, ആയിൻ അനബിയ, ഹാമി ആലിയ. ദർബ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സൗദിയിൽ ഖബറടക്കുന്നതിനുള്ള നടപടി നടന്നുവരുന്നു. death_abdul rasheed ഫോട്ടോ: അബ്ദുൽ റഷീദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.