കണ്ണാടിപ്പറമ്പ്: പിക്കപ് വാനും ബൈക്കും കൂട്ടിയിടിച്ചു മുൻ പ്രവാസി മരിച്ചു. പുല്ലൂപ്പി പാറപ്പുറത്തെ അയ്യത്ത് പുരയിൽ ഇബ്രാഹിം ഹാജിയാണ് (60) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ നാറാത്ത് ബസാറിലായിരുന്നു അപകടം. പുതിയതെരു ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാൻ കമ്പിൽ ഭാഗത്തുനിന്ന് വ്യാപാരസാധനങ്ങളുമായി വരികയായിരുന്ന ഇബ്രാഹിം ഹാജിയുടെ ബൈക്കിലിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദമ്മാം കെ.എം.സി.സി ജനറൽ സെക്രട്ടറി, ട്രഷറർ, ചെയർമാൻ, കണ്ണൂർ ജില്ല കെ.എം.സി.സി ചെയർമാൻ, പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മൂന്നര പതിറ്റാണ്ടു പ്രവാസജീവിതം നയിച്ച് അടുത്തിടെ നാട്ടിൽ സ്ഥിരതാമസമാവുകയും സ്വന്തമായി വ്യാപാരം നടത്തിവരികയുമായിരുന്നു. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് അറബിക് കോളജിന്റെ എക്സിക്യൂട്ടിവ് അംഗമാണ്. ഭാര്യ: മറിയം. മക്കൾ: അഹമ്മദ് ജുനൈദ്, ജുവൈരിയ, ജുമൈലത്ത് (ദമ്മാം). മരുമക്കൾ: അഫ്സൽ, റഹീം, ജൂസെല. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുസ്സലാം, സാറ, ആമിന, പരേതരായ അബ്ദുൽ ഖാദർ, മൂസ, ഫാത്തിമ. obit acdnt ibrahim haji 60 kanadipramba
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.