ഹുൻസൂർ വാഹനാപകടം: മൃതദേഹങ്ങൾ സംസ്കരിച്ചു

വീരാജ്പേട്ട: ഗോണിക്കൊപ്പ- മൈസൂരു ഹൈവേയിലെ കല്ലള്ളിയിൽ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച ഏഴുപേരുടെ മൃതദേഹങ്ങൾ പോളിബെട്ട ശാസ്ത്രിനഗറിൽ സംസ്കരിച്ചു. പോളിബെട്ടയിലെ സന്തോഷ് (42), ദയാനന്ദ (30), രാജേഷ് (26), അനിൽ (28), വിനീത് (26), ബാബു (40), ഫിലിപ്പ് (58) എന്നിവരാണ് മരിച്ചവർ. മരിച്ച ഫിലിപ്പിന്റെ മകൻ ജോണിയുടെ വിവാഹചടങ്ങ് കഴിഞ്ഞ് പോളിബെട്ടയിലേക്ക് മടങ്ങവെ ഹൈവേയിലെ കല്ലള്ളിയിൽവെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ച സന്തോഷ് സ്വകാര്യ ബസ് ഡ്രൈവറാണ്. വിനീത് അമ്മത്തി ഗുഡ് ഷെപ്പേഡ് കോൺവെന്റിലെ ബസ് ഡ്രൈവറാണ്. പഞ്ചായത്ത് വാർഡ് അംഗം ലീലാവതിയുടെ മകനായ ഇയാളുടെ വിവാഹം ശനിയാഴ്ച നടക്കേണ്ടതായിരുന്നു. ബാബു പോളിബെട്ടയിലെ പെട്രോൾ ബങ്കിൽ ജീവനക്കാരനാണ്. രാജേഷും അനിലും നിർമാണ തൊഴിലാളികളാണ്. ഏഴു മൃതദേഹങ്ങളും ഹുൻസൂരിൽ പോസ്റ്റ്മോർട്ടം നടത്തി പോളിബെട്ടയിൽ സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.