കോഴിക്കോട്: സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികാഘോഷ ഭാഗമായി പ്രദർശനമേളയിൽ ഗ്രീൻസിറ്റിയുമായി കെ.എസ്.ഇ.ബി. ഭാവി തലമുറക്കായുള്ള ആശയമാണ് ഗ്രീൻ സിറ്റി. പ്രത്യേകം ഡിസൈൻ ചെയ്ത വർക്കിങ് മോഡൽ ഡിസ്പ്ലേ ഒരുക്കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നത് പ്രകൃതിക്ക് ഒരു ദോഷവും ചെയ്യാതെ ഊർജോൽപാദനം സാധ്യമാക്കുകയാണ് ഗ്രീൻ സിറ്റിയിലൂടെ പുരപ്പുറ സൗരോർജ നിലയമാണ് സ്റ്റാളിലെ മറ്റൊരു പ്രധാന ആകർഷണം. 34,000 രൂപ മുതൽ 60,000 രൂപ വരെയാണ് സൗരോർജ നിലയം സ്ഥാപിക്കുന്നതിന്‍റെ ചെലവ്. ഇതിന്‍റെ വിശദവിവരങ്ങൾ സ്റ്റാളിൽ ലഭ്യമാണ്. പദ്ധതിയിലൂടെ ആവശ്യം കുറവുള്ള സമയങ്ങളിൽ വൈദ്യുതി കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് പോവുകയും ആവശ്യങ്ങൾക്ക് തിരികെ ലഭിക്കുകയും ചെയ്യുന്നു. ബാറ്ററി ആവശ്യമില്ല എന്ന് മാത്രമല്ല ഉൽപാദിപ്പിക്കുന്ന ഒരു യൂനിറ്റ് വൈദ്യുതി പോലും പാഴായിപ്പോകുന്നില്ല എന്നതാണ് പ്രധാന പ്രത്യേകത. വീടിന് മുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നത് ചൂട് കുറക്കാൻ സാധിക്കും. ഏതുതരം വീടിന്‍റെ മുകളിലും ഇത് സ്ഥാപിക്കാൻ കഴിയും. ഒരു മിനിറ്റിൽ ഒരു എൽ.ഇ.ഡി നിർമിക്കാനുള്ള പരിശീലനവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. എൽ.ഇ.ഡി ഡ്രൈവ് ഉപയോഗിച്ച് എൽ.ഇ.ഡി ബൾബുകൾ ഒരു മിനിറ്റിൽ ഒന്ന് എന്ന നിലയിൽ നിർമിച്ച് പരിശീലിപ്പിക്കുന്നതോടൊപ്പം ഉപയോഗശൂന്യമായ എൽ.ഇ.ഡി ബൾബുകൾ സൗജന്യമായി പുനരുപയോഗം സാധ്യമാക്കുന്ന പരിശീലനവും ഉണ്ട്. സ്റ്റാളിൽ കെ.എസ്.ഇ.ബിയുടെ 56 വർഷത്തെ എല്ലാ വൈദ്യുതി മന്ത്രിമാരുടെയും ഫോട്ടോകളും പ്രദർശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.