എ. അക്​ബർ സിറ്റി പൊലീസ്​ മേധാവിയായി ചുമതലയേറ്റു

കോഴിക്കോട്:​ എ. അക്​ബർ കോഴിക്കോട്​ സിറ്റി പൊലീസ്​ മേധാവിയായി ചുമതലയേറ്റു. എ.വി. ജോർജ്​ വിരമിച്ച ഒഴിവിലാണ്​ അദ്ദേഹം ചുമതലയേറ്റത്​‌. തൃശൂർ റേഞ്ച്​ ഡി.ഐ.ജിയായിരുന്നു. 2005 ബാച്ച്​ കേരള കേഡർ ഐ.പി.എസ്​ ഉദ്യോഗസ്ഥനാണ്‌. തലശ്ശേരി അഡീഷനൽ എസ്​.പിയായി ഔദ്യോഗിക ജീവിതം തുടങ്ങി​. തുടർന്ന്​ നെയ്യാറ്റിൻകര എ.എസ്​.പി, പൊലീസ്​ ഹെഡ്​ ക്വാർട്ടേഴ്​സ് എസ്​.പി​, ആലപ്പുഴ എസ്.​പി, കോട്ടയം എസ്​.പി, തിരുവനന്തപുരം റൂറൽ എസ്​.പി, ക്രൈംബ്രാഞ്ച്​ എസ്.​പി, ഇന്‍റലിജൻസ്​ ​സെക്യൂരിറ്റി എസ്.​പി, ഇന്‍റലിജന്‍സ്​ ഡി.ഐ.ജി എന്നീ നിലകളിലും പ്രവർത്തിച്ചു. നിയമത്തിൽ ജെ.ആർ.എഫ്​ നേടി അഭിഭാഷകനായി പ്രാക്ടിസ്​ ​ചെയ്യവേ വിൽപന നികുതി​ ഓഫിസറായി ജോലിയിൽ പ്രവേശിച്ചു. പിന്നാലെയാണ്​ ഐ.എ.എസ്​ നേടുന്നത്​. ---------- bk200 സിറ്റി പൊലീസ് മേധാവിയായി എ. അക്ബർ ചുമതലയേറ്റപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.