ഉപഹാരം നൽകി

നാദാപുരം: സർവിസിൽനിന്ന് വിരമിച്ച കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ പ്രധാനാധ്യാപകനും സമസ്ത എംപ്ലോയീസ് അസോസിയേഷൻ നാദാപുരം മണ്ഡലം പ്രസിഡൻറുമായ ബഷീർ എടച്ചേരിക്ക് . എസ്.ഇ.എ നാദാപുരം മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി. എസ്.ഇ.എ ജില്ല വർക്കിങ് സെക്രട്ടറി കെ.പി. ശംസീർ അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഖുതുബാത്ത് ജില്ല പ്രസിഡൻറ് ടി.വി.സി. അബ്ദുസ്സമദ് ഫൈസി, നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി, ഡോ. എം.കെ. മുനീർ എടച്ചേരി, ഒ. മുനീർ, അലി വാണിമേൽ, എൻ. സൂപ്പി, നവാസ് മൂന്നാംകൈ, പട്ടർകുളങ്ങര ലത്തീഫ്, എൻ.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു. പടം :c LKZ ndm 1. സമസ്ത എംപ്ലോയീസ് അസോസിയേഷൻ നാദാപുരം മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം സാദിഖലി ശിഹാബ് തങ്ങൾ ബഷീർ എടച്ചേരിക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.