ഇന്ന്​ ഓശാന ഞായർ

കോഴിക്കോട്​: ഓശാന ഞായർ പ്രമാണിച്ച്​ ഇന്ന്​ ജില്ലയിൽ വിവിധ ദേവാലയങ്ങളിൽ തിരുകർമങ്ങൾ നടക്കും. വിശുദ്ധ വാരാചാരണ ഭാഗമായി ഓശാന തിരുകർമങ്ങൾക്കൊപ്പം കുരു​ത്തോല വെഞ്ചരിപ്പ്​, പ്രഭാത നമസ്​കാരം, കുരുത്തോല ആശീർവദിക്കൽ തുടങ്ങി വിവിധ ചടങ്ങുകളുണ്ടാവും. ബിഷപ് വർഗീസ്​ ചക്കാലക്കലിന്റെ നേതൃത്വത്തിലുള്ള വിശുദ്ധ വാരാചരണം നഗരത്തിൽ ഞായറാഴ്ച തുടങ്ങും. കുരുത്തോലയേന്തിയുള്ള പ്രദക്ഷിണം ജില്ല കോടതിക്ക്​ സമീപത്തെ മദർ ഓഫ്​ ഗോഡ്​ കത്തീഡ്രലിലേക്ക്​ രാവിലെ 7.30ന്​ എത്തിച്ചേരും. സെന്‍റ്​ വിൻസന്‍റ്​ ഹോമിൽനിന്നാണ്​ പ്രദക്ഷിണം തുടങ്ങുക. കത്തീഡ്രലിൽ ദിവ്യബലിയും ഉണ്ടാകും.​ 14ന്​​ പെസഹ ദിനത്തിൽ കാൽകഴുകൽ ശുശ്രൂഷയും 15ന്​ ദുഃഖവെള്ളിയോടനുബന്ധിച്ച്​ കുരിശിന്റെ വഴിയും ഉണ്ടാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.