പന്തീരാങ്കാവ്: വഴിയാത്രക്കാർക്ക് നോമ്പുതുറ വിഭവങ്ങളൊരുക്കി കാത്തിരിക്കുകയാണ് പുത്തൂർമഠത്തിലെ പുണ്യം പൂങ്കാവനം പ്രവർത്തകർ. കാരക്കയും വെള്ളവും വിവിധ തരം പഴവർഗങ്ങളുമടങ്ങിയ നോമ്പുതുറ വിഭവങ്ങളാണ് യാത്രക്കാർക്ക് ഒരുക്കിയത്. റമദാൻ ഒന്നു മുതൽ തുടങ്ങിയ വിതരണം നോമ്പ് അവസാനിക്കും വരെ തുടരും. 12 വർഷങ്ങൾക്ക് മുമ്പ് ശബരിമലയിലെ മാലിന്യനിർമാർജനത്തിനായി ഐ.ജി പി. വിജയൻ നേതൃത്വം നൽകിയ സന്നദ്ധ സംഘമാണ് പുണ്യം പൂങ്കാവനം. ഇതിന്റെ പുത്തൂർമഠം കുഴിപ്പള്ളി ഭഗവതിക്കാവ് കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുന്നത്. കോഓഡിനേറ്റർ സുനിൽ കുമാർ പുത്തൂർമഠം, മുരളി ചെറുകയിൽ, കെ. കുഞ്ഞിമോയി, എം.എം. ഷാജിഷ്, എം. നൗഷാദ്, പി. നാസർ, കെ.പി. നാരായണൻ, കെ. ഷാജി, കെ. കൃഷ്ണൻകുട്ടി, കെ. രാധാകൃഷ്ണൻ, കെ. ശശി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.