അല്‍ബിര്‍റ് ടീച്ചര്‍ ടാലന്റ് ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: സമസ്ത കേരള ഇസ്​ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള അല്‍ബിര്‍റ് സ്‌കൂളുകളിലെ പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങളിലെ അധ്യാപികമാര്‍ക്കായി സംഘടിപ്പിച്ച ടാലന്റ് ടെസ്റ്റിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. കോഴിക്കോട് വരക്കല്‍ അല്‍ബിര്‍റ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസില്‍ അല്‍ബിര്‍റ് പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ നൗഫല്‍ വാഫി മേലാറ്റൂരില്‍നിന്ന് അല്‍ബിര്‍റ് കണ്‍വീനര്‍ ഉമര്‍ ഫൈസി മുക്കം ലിസ്റ്റ് ഏറ്റുവാങ്ങി. പ്രീ പ്രൈമറി വിഭാഗത്തില്‍ കോട്ടോപ്പാടം ശറഫുല്‍ ഇസ്‌ലാം അല്‍ബിര്‍റ് സ്‌കൂളിലെ ഒ. നൂര്‍ജഹാനും പ്രൈമറി അറബിക് വിഭാഗത്തില്‍ ചുണ്ടമ്പറ്റ സ്മൈല്‍ ഫൗണ്ടേഷന്‍ പ്രൈമറി അല്‍ബിര്‍റ് സ്‌കൂളിലെ കെ. നഫീസത്തുല്‍ മിസ്‌രിയയും പ്രൈമറി ജനറല്‍ വിഭാഗത്തില്‍ ചുണ്ടമ്പറ്റ സ്മൈല്‍ ഫൗണ്ടേഷന്‍ പ്രൈമറി അല്‍ബിര്‍റിലെ എം.കെ. തസ്‌ലീനയും ഒന്നാംറാങ്ക്​ നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.