ബേപ്പൂർ: തുറമുഖ വാർഫിലെ ക്രെയിൻ പ്ലാറ്റ്ഫോം പൊളിച്ചുമാറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നു. വാർഫിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ക്രെയിൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് നേരത്തെ ലേലത്തിൽ വിൽപന നടത്തി പൊളിച്ചുനീക്കിയിരുന്നു. ക്രെയിൻ സ്ഥാപിക്കുന്നതിനുവേണ്ടി നിർമിച്ച പ്ലാറ്റ്ഫോം പൊളിക്കുന്ന പ്രവൃത്തിയാണ് ഹാർബർ എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്നത്. തുറമുഖത്ത് കപ്പലുകളിലേക്കും ഉരുക്കളിലേക്കും ചരക്കുനീക്കം നടത്തുന്നതിന് രണ്ടു മീറ്ററോളം ഉയർന്നുനിൽക്കുന്ന കോൺക്രീറ്റ് നിർമിത രണ്ടാം നമ്പർ പ്ലാറ്റ്ഫോം അസൗകര്യമായിരുന്നു. ഒരാഴ്ചക്കകം പ്ലാറ്റ്ഫോം പൊളിച്ചുനീക്കി വാർഫിൽ കയറ്റിറക്ക് നീക്കങ്ങൾക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനാണ് തുറമുഖ വകുപ്പിന്റെ തീരുമാനം. തുറമുഖത്തെ 150 മീറ്റർ ദൂരമുള്ള പഴയ വാർഫിൽ നാല് ഇലക്ട്രിക്കൽ സ്റ്റാൻഡിങ് ക്രെയിനുകളാണുള്ളത്. ഇതിൽ മൂന്നെണ്ണം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. 30 മീറ്റർ വ്യത്യാസത്തിലാണ് നാലു ക്രെയിനുകളും ആദ്യകാലങ്ങളിൽ സ്ഥാപിച്ചത്. ക്രെയിനിന് സമീപം ചേർത്തുനിർത്തുന്ന ഉരുക്കളിലേക്ക് ചരക്കുകൾ കയറ്റുന്നതിന് ഇത് എളുപ്പമായിരുന്നു. ചരക്കുനീക്കം സജീവമാവുകയും ഉരുക്കൾ വർധിക്കുകയും ചെയ്തതോടെ, മൊബൈൽ ക്രെയിനുകളും ഉപയോഗിക്കാൻ ആരംഭിച്ചതോടെയാണ് ജോലികൾക്ക് വേഗത കൂടിയത്. ഉപയോഗമില്ലാതെ കിടന്ന പ്ലാറ്റ്ഫോം പൊളിച്ചുമാറ്റുന്നതോടെ ചരക്കുനീക്കത്തിന് തൊഴിലാളികൾക്കും അല്പം ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.