റമദാൻ പ്രഭാഷണം തുടങ്ങി റമദാൻ പ്രഭാഷണം തുടങ്ങി

മാവൂർ: 'സത്യം, സമർപ്പണം, സാക്ഷാത്കാരം' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് മേഖല കമ്മിറ്റികൾ സംഘടിപ്പിച്ച റമദാൻ പ്രഭാഷണം ചെറൂപ്പയിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വർക്കിങ് ചെയർമാൻ എ.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മാവൂർ പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മുഖ്യാതിഥിയായി. സൈദലവി ഖാസിമി, കെ. മരക്കാർ ഹാജി, എം.എം. ഉമ്മർ ഹാജി, ഷാഹുൽ ഹമീദ് ഫൈസി, മൊയ്തു മലയമ്മ എന്നിവർ സംസാരിച്ചു. കൺവീനർ കെ.എം.എ. റഹ്മാൻ സ്വാഗതവും കെ.എം. അബ്ദുൽ റസാഖ് മുസ്‌ലിയാർ നന്ദിയും പറഞ്ഞു. അബൂബക്കർ ഫൈസി മലയമ്മ, ഒ.പി.എം. അഷ്റഫ്, അയ്യൂബ് കൂളിമാട്, ടി.പി. സുബൈർ മാസ്റ്റർ, സി.എ. ശുക്കൂർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. അൻവർ മുഹ് യുദ്ദീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തി. രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ 8.30ന് നടക്കുന്ന പ്രഭാഷണപരിപാടി പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അൻവർ മുഹിയുദ്ദീൻ ഹുദവി ആലുവ പ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.