വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം

കോഴിക്കോട്: ജീവൻ രക്ഷ മരുന്നുകളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില അനിയന്ത്രിതമായി ദിനേനെയെന്നോണം വർധിക്കുന്നതിനാൽ സാധാരണക്കാർ നിത്യദുരിതത്തിലും ആശങ്കയിലുമാണെന്നും സർക്കാർ ഇടപെടണമെന്നും ഐ.എൻ.എൽ ഡെമോക്രാറ്റിക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അശ്റഫ് പുറവൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി കരീം പുതുപ്പാടി, പി.കെ. സുലൈമാൻ, പി.കെ. മൊയ്തുണ്ണി, ഇസ്മായിൽ ഹാജി ആലപ്പുഴ, സക്കീർ ചെമ്മാണിയോട്, സലാം വളപ്പിൽ, കദീജ പയ്യോളി, എം.ടി. അബ്ദുല്ല, ഷാജഹാൻ കൊല്ലം, എം.കെ. ഹനീഫ, സലിം കണ്ണൂർ സിറ്റി, നാസർ ബാഖവി കണ്ണൂർ, മഹ്റൂഫ് പറമ്പായി, അഹമ്മദ് കബീർ, പി.എം. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.