ഓമശ്ശേരി: അമ്പലക്കണ്ടി വിൻ പോയന്റ് അക്കാദമി വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും സംഗമം നടത്തി. ടാലന്റ് സ്കോളർഷിപ് പരീക്ഷയിൽ മികച്ച റാങ്കുകൾ നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു. സി.കെ. ആയിഷ ദിൽന, പി.ടി. നേഹ, ഫാത്വിമ ഫൈഹ, കെ. ഫാത്വിമ ഫസ്ന, എം. നജ ഫാത്വിമ, ടി. ഫാത്വിമ ഷഹന, വി.പി. മുഹമ്മദ് അർഷാദ്, ആയിഷ ഹുസ്ന ഹുസൈൻ എന്നിവർക്കാണ് ഉപഹാരം നൽകിയത്. പുതിയ അധ്യയന വർഷത്തെ പത്താം തരം വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസും നടന്നു. വിൻ പോയന്റ് അക്കാദമി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. സമസ്ത തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് കെ. ഹുസൈൻ ബാഖവി പ്രാർഥനക്ക് നേതൃത്വം നൽകി. മുഖ്യരക്ഷാധികാരി അബു മൗലവി അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. പി. സുൽഫിക്കർ ക്ലാസെടുത്തു. ഇ.കെ. ജിയാദ്, എ. നിസാർ ഓമശ്ശേരി എന്നിവർ സംസാരിച്ചു. വിൻ പോയന്റ് കോഓഡിനേറ്റർ യു. അബ്ദുൽ ഹസീബ് സ്വാഗതവും സി.വി. സ്വാദിഖ് യമാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.