സ്കൂൾ റോഡിന് പോക്കുട്ടി ഹാജിയുടെ പേരിട്ടു

മുക്കം: ഹയർ സെക്കൻഡറി സ്കൂളിലേക്ക് റോഡ് നിർമിക്കാൻ സ്ഥലം സൗജന്യമായി നൽകിയ എം. പോക്കുട്ടി ഹാജിയുടെ സ്മരണാർഥം മെതുകിൽ - മുക്കം ഹയർ സെക്കൻഡറി സ്കൂൾ റോഡിന് അദ്ദേഹത്തിന്റെ പേര് നൽകി. നഗരസഭ ചെയർമാൻ പി.ടി. ബാബു നാമകരണം നിർവഹിച്ചു. വി. കുഞ്ഞൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ചാന്ദ്നി, കെ. സുന്ദരൻ, മുക്കം വിജയൻ, എം.ബി. വിജയകുമാർ, എ.കെ. സിദ്ദീഖ്, എ.പി. മുരളീധരൻ, എ.എം. ജമീല, പ്രഭാകരൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.