വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

നീലേശ്വരം: പറശ്ശിനിക്കടവ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന നീലേശ്വരം സ്വദേശി മരിച്ചു. മൂലപ്പള്ളിയിലെ ശ്രീധരന്‍- ശശികല ദമ്പതികളുടെ മകനായ എം.സി. രതീഷാണ് (43) ശനിയാഴ്ച രാവിലെ മരിച്ചത്. മാർച്ച് ഒമ്പതിന് പുലര്‍ച്ചെ തളിപ്പറമ്പ് കുറ്റിക്കോലിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു രതീഷ്. രതീഷിനൊപ്പം കാറിലുണ്ടായിരുന്ന കൊഴുന്തിലെ അനീഷ് കലിക്കോടിനും അപകടത്തില്‍ പരിക്കേറ്റിരുന്നു. അപകടശേഷം നിര്‍ത്താതെ പോയ ടാങ്കര്‍ ലോറിയെ പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടിയിരുന്നു. സഹോദരങ്ങൾ: ഉമ, രജനി, പ്രതീഷ് (കൺസ്യൂമർ ഫെഡ്, ആലക്കോട്). ratheesh -vijayan sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.