തലക്കുളത്തൂര്‍: പഞ്ചായത്തിലെ പറപ്പാറ പട്ടികജാതി കോളനിയുടെ വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചതായി വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതി 2021-22 പ്രകാരമാണ് തുക അനുവദിച്ചത്. കോളനിയിലെ അഴുക്കുചാല്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി-സൗകര്യങ്ങള്‍, കുടിവെള്ളത്തിനും ജലസേചനത്തിനുള്ള സൗകര്യങ്ങള്‍, പൊതുസ്ഥലങ്ങളിലെയും വീടുകളുലെയും ഖര-ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ഭവനപുനരുദ്ധാരണം, പൊതു ആസ്തികളുടെ മെയ്ന്റനന്‍സ്, പൊതുസൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സംരക്ഷണഭിത്തി നിര്‍മാണം, വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതികള്‍ എന്നിവ പൂർത്തിയാക്കാനാണ് ഫണ്ട്. ജില്ല നിര്‍മിതികേന്ദ്രത്തിനാണ് നിര്‍വഹണ ചുമതല. പദ്ധതിയുടെ ഡി.പി.ആര്‍ തയാറാക്കാൻ ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.