യുവാവിന്​ കുത്തേറ്റു

കോഴിക്കോട്: നഗരത്തിൽ യുവാവിന് കുത്തേറ്റു. പാളയം അളകാപുരി ഹോട്ടലിനു സമീപം തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. മഞ്ചേരി പുല്ലങ്കോട് സ്വദേശി നാരായണന്‍റെ മകൻ ഷാജിക്കാണ് (32) കുത്തേറ്റത്. അടിപിടിക്കിടെ കുത്തേൽക്കുകയായിരുന്നുവെന്നാണ്​ വിവരം. കസബ പൊലീസാണ്​ ഇദ്ദേഹത്തെ ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ചത്​. പരിക്ക് ഗുരുതരമല്ല. കുത്തിയയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.