മാവൂർ: ഗ്രാസിം കമ്പനിയുടെ ഉടമസ്ഥതയിലുള്ള . മുക്കത്തുനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ടു യൂനിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി. പനങ്ങോട് ഗ്രൗണ്ടിന്റെ കിഴക്കുവശത്തുള്ള മലയിലാണ് തിങ്കളാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. പ്രദേശവാസികൾ അങ്ങനെ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. എച്ച്.ടി. വൈദ്യുതിലൈനിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും പടരുന്നതിനുമുമ്പ് തീ അണച്ചു. ഏക്കർകണക്കിന് സ്ഥലത്തെ പുല്ലും കുറ്റിച്ചെടികളും മരങ്ങളും കത്തിനശിച്ചു. മുക്കം ഫയർ സ്റ്റേഷനിൽ നിന്നെത്തിയ സീനിയർ ഫയർ ഓഫിസർ അബ്ദുൽ ഷുക്കൂർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.