നന്മണ്ട: പൂക്കുന്നു മലയിൽ വൻ അഗ്നിബാധ. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് തീ പടർന്നുപിടിച്ചത്. നന്മണ്ട, കാക്കൂർ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 50 ഏക്കർ ഭൂമിയിലെ 10 ഏക്കറയോളം വരുന്ന സ്ഥലത്താണ് തീ പടർന്നുപിടിച്ചത്. നരിക്കുനിയിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ ടി.പി. രാമചന്ദ്രന്റെ നേതൃത്വത്തിൽ ഒരു യൂനിറ്റ് സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. മൂന്നര മണിക്കൂറോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ തീപിടിത്തം അഗ്നിരക്ഷ സേനാ വിഭാഗം രാത്രി 8.50ഓടെ കെടുത്തുകയായിരുന്നു. കുത്തനെയുള്ള മലമുകളിൽ കയറി എത്തുക എന്നതുതന്നെ സാഹസികമായിരുന്നു. മറ്റ് സംവിധാനങ്ങളൊന്നും മലമുകളിൽ ഉപയോഗിക്കാൻ കഴിയാതെ വന്നതും രക്ഷാപ്രവർത്തനം നടത്താൻ ഏറെ പണിപ്പെട്ടു. തൊട്ടടുത്ത വീട്ടിലേക്ക് അഗ്നി പടർന്നു പിടിക്കാതിരിക്കാൻ സേനാംഗങ്ങൾ ഏറെ പ്രയത്നിച്ചതിനാൽ തീ പടർന്നില്ല. ഒട്ടേറെ ഔഷധസസ്യങ്ങളടക്കം അഗ്നിക്കിരയായവയിൽപെടും. സഞ്ചാരികൾ ഏറെ വരുന്ന പ്രദേശമാണ് പൂക്കുന്നു മല. സഞ്ചാരികൾ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റിയിൽനിന്നാവാം അഗ്നിപടർന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പടം; പൂക്കുന്നു മലക്ക് തീപിടിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.