ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി മനുഷ്യത്വരഹിതം -​പോപുലർ ഫ്രണ്ട്

-ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് കോഴിക്കോട്: ദുരന്തമേഖലയില്‍ സേവനം നല്‍കുന്ന പോപുലര്‍ ഫ്രണ്ട് റസ്‌ക്യു ആൻഡ് റിലീഫ് ടീമിന് പരിശീലനം നല്‍കിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്കും അവരെ ചുമതലപ്പെടുത്തിയ മേലുദ്യോഗസ്ഥര്‍ക്കും എതിരെ നടപടിയെടുത്ത ആഭ്യന്തര വകുപ്പിന്റെ നിലപാട് മനുഷ്യത്വരഹിതവും നീതികേടുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ പ്രസ്താവനയിൽ പറഞ്ഞു. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഇംഗിതത്തിനനുസരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചലിക്കുന്നത് അത്യന്തം അപകടകരമാണ്. സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളില്‍പോലും വര്‍ഗീയത കുത്തിനിറച്ച് മുതലെടുപ്പ് നടത്തുന്ന ഹിന്ദുത്വ വര്‍ഗീയതയെ താലോലിക്കുകയാണ് സര്‍ക്കാര്‍. ദുരന്തമേഖലയില്‍ അടിയന്തരമായി ചെയ്യേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ പകര്‍ന്നുനല്‍കുകയെന്ന ഉത്തരവാദിത്തമാണ് ഉദ്യോഗസ്ഥര്‍ നിറവേറ്റിയത്. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.