ഇനി കല്ലുമായി വരു​​മ്പോൾതന്നെ തടയും ​-നേതാക്കൾ

കോഴിക്കോട്​: ഇനി ജില്ലയിൽ കെ-റെയിൽ കല്ലിടാൻ അനുവദിക്കില്ലെന്ന്​ നേതാക്കളുടെ പ്രഖ്യാപനം. പള്ളിക്കണ്ടിയിലെ സമരഭൂമിയിലാണ്​ കോൺഗ്രസ്​, ബി.ജെ.പി, കെ- റെയിൽ നേതാക്കളുടെ പ്രഖ്യാപനം. ഇനി മുതൽ സർവേ കല്ലുമായി വരുമ്പോൾതന്നെ ഉദ്യോഗസ്ഥരെ തടയുമെന്ന്​ കെ-റെയിൽ സമരനേതാവ്​ ടി.ടി. ഇസ്മായിൽ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ്​ ​ അഡ്വ. കെ. പ്രവീൺ കുമാറും ബി.ജെ.പി നേതാവ്​ അഡ്വ. വി.കെ. സജീവനും ഇതുതന്നെ പ്രഖ്യാപിച്ചു. ജില്ല മഞ്ഞക്കല്ല്​ മുക്തമാക്കുമെന്ന്​ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്​ബാബു പറഞ്ഞു. മുസ്​ലിംലീഗ്​ ജില്ലാ വൈസ്​ പ്രസിഡന്‍റ്​ ​കെ.മൊയ്തീൻ കോയ, കൗൺസിലർ എസ്.കെ. അബൂബക്കർ, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി മുസ്തഫ പാലാഴി, ഫൈസൽ പള്ളിക്കണ്ടി, ഇ.പി. ജാഫർ, ഒ. മമ്മുദു, ഇ.പി. അശറഫ്, വി. റാസിക്, ബ്രസീലിയ ശംസുദ്ദീൻ, എം. അയ്യൂബ്, എ.ടി. മൊയ്തീൻ കോയ എന്നിവർ സമരത്തിന്​ നേതൃത്വം നൽകി. സമരത്തിന്‍റെ ഭാഗമായി സർവേ കല്ല്​ വഹിച്ചുവന്ന വണ്ടി കൂകിവിളിച്ച്​ സമരസ്ഥലത്തുനിന്ന്​ തിരിച്ചയച്ചു. bk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.