കൊടിയത്തൂർ: പഞ്ചായത്തിലെ ലക്ഷംവീട് കോളനികളുടെ മുഖച്ഛായ മാറ്റുന്ന സമഗ്ര നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ഫണ്ടും പൊതുജനങ്ങളിൽനിന്നുള്ള ഫണ്ടും ഉപയോഗപ്പെടുത്തിയാണ് കോളനികൾ നവീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ രണ്ടാം വാർഡിലെ കാരക്കുറ്റി കോളനി, പതിനാലാം വാർഡിലെ ആലുങ്ങൽ കോളനി എന്നിവയാണ് നവീകരിക്കുന്നത്. വീട് അറ്റകുറ്റപ്പണി, പ്ലാസ്റ്ററിങ്, പെയിന്റിങ്, ചുറ്റുമതിൽ നിർമാണം, ഗേറ്റ് സ്ഥാപിക്കൽ, സൗന്ദര്യവത്കരണം, ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്ന വിവിധ പദ്ധതികൾ എന്നിവയാണ് നടപ്പാക്കുന്നത്. ജില്ലയിലെ തന്നെ ഏറ്റവും മികച്ച മാതൃക ലക്ഷംവീടാക്കി മാറ്റുകയാണ് ഭരണസമിതിയുടെ ലക്ഷ്യം. നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം കാരക്കുറ്റി കോളനിയിൽ ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.കെ. നദീറ, ആയിഷ ചേലപ്പുറത്ത്, ഷിഹാബ് മാട്ടുമുറി, ഫസൽ കൊടിയത്തൂർ, ടി.കെ. അബൂബക്കർ, കെ.ജി. സീനത്ത്, എം.എ. അബ്ദുറഹിമാൻ, സി.പി. അസീസ്, വി. അഹമ്മദ്, ഗിരീഷ് കാരക്കുറ്റി, സി.വി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. kdr3 കാരക്കുറ്റി കോളനിയിൽ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.