പൊൻപറ്റ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും

നാദാപുരം: ജാതിയരി പൊൻപറ്റ ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് ചൊവ്വാഴ്​ച കൊടിയേറും. ഉത്തര കേരളത്തിൽ ദേവീക്ഷേത്രങ്ങളിൽ പൗരാണികമായ ജാതിയേരി പൊൻപറ്റ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് ചൊവ്വാഴ്ച് തുടക്കമാവുമെന്ന് ഭാരവാഹികൾ നാദാപുരത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ കാലത്ത് ക്ഷേത്രാചാര്യൻ ബ്രഹ്മശ്രീ തരണ നെല്ലൂർ തെക്കിനിയേടത്ത്മന പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പ്രതിഷ്ഠ പൂജയോടെ ഉത്സവം തുടങ്ങും. വൈകീട്ട് 4ന് കെടിയേറും. ബുധൻ, വ്യാഴം ദിവസങ്ങളിൽ വെള്ളാട്ടവും, തിറ ഉത്സവവും നടക്കും. ഭക്തർക്ക് അന്നദാനവും ഉണ്ടാവും. വാർത്ത സമ്മേളനത്തിൽ കുറ്റിയിൽ ചന്ദ്രൻ, ലിഗേഷ് പൊൻപറ്റ, എ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.