ബാലുശ്ശേരി: വിദ്യാർഥികളുടെ യാത്രനിരക്ക് ഇളവിനെ അപമാനിച്ച ഗതാഗതമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ബാലുശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. വിദ്യാർഥിത്വത്തിന്റെയും രൂപയുടെയും മൂല്യമറിയാത്ത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. യോഗം യൂത്ത് ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്‍റ് പി.എച്ച്. സിറാജ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പ്രസിഡന്‍റ് ഷാനസ് അൻവർ അധ്യക്ഷത വഹിച്ചു. ഷക്കീർ, അജ്മൽ കൂനഞ്ചേരി, അൽത്താഫ് പനങ്ങാട്, സുഹൈൽ, ഷാമിൽ, അഫ്നാൻ, ഷഫീഖ്, തൻവീർ, സനൂജ്, അസീം അലി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.