വയോധികൻ ഡാമിൽ മുങ്ങിമരിച്ച നിലയിൽ

വെള്ളമുണ്ട: ബാണാസുര ഡാമിലെ വെള്ളക്കെട്ടിൽ വയോധികനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തരിയോട് പതിനൊന്നാം മൈൽ പ്ലാത്തോട്ടത്തിൽ ദേവസ്യയാണ് (കുഞ്ഞുമോൻ-63) മരിച്ചത്. കാലിന് സ്വാധീനക്കുറവുള്ള ഇദ്ദേഹത്തെ വ്യാഴാഴ്ച മുതൽ കാണാതായിരുന്നു. ഡാമിന്​ സമീപം ക്രച്ചസ് കണ്ടതിനെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും പൊലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ലില്ലി. മക്കൾ: ജോഷി, സബിത. മരുമകൻ: ബിനു ജോസഫ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.