കാസർകോട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 64ാമത് സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം തുടങ്ങി. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് എം.പി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.എ. റസാഖ് അധ്യക്ഷതവഹിച്ചു. പി.കെ. ഷാക്കിർ, വി.പി. താജുദ്ദീൻ, നൂറുൽ അമീൻ പാലക്കാട്, എം.ടി.പി. ഷഹീദ് കാസർകോട്, ഇബ്രാഹിം കുട്ടി കണ്ണൂർ, പി.കെ. ജാഫർ വയനാട്, ജൈസൽ കോഴിക്കോട്, സി.പി. മുഹമ്മദ് കുട്ടി മലപ്പുറം, എം.ടി.എ. നാസർ പാലക്കാട്, മുഹ്സിൻ തൃശൂർ, സി.എസ്. സിദ്ദീഖ് എറണാകുളം, മുഹമ്മദ് ഫൈസൽ ആലപ്പുഴ, മൊയ്തീൻ കുട്ടി ഇടുക്കി, മുഹമ്മദ് യാസീൻ കോട്ടയം, ഇക്ബാൽ പത്തനംതിട്ട, അഹ്മദ് ഉഖൈൽ കൊല്ലം, മുഹമ്മദ് തിരുവനന്തപുരം, ടി.പി. റഹീം എന്നിവർ സംസാരിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം മുൻമന്ത്രി സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈൻ മടവൂർ മുഖ്യാതിഥിയായി. കെ. മോയിൻ കുട്ടി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. മൂസ ബി. ചെർക്കള, എ.എം. കടവത്ത്, കെ.എം. ബഷീർ, അഡ്വ. വി.എം. മുനീർ, അബ്ബാസ് ബീഗം, എ. അഹ്മദാജി, പി.കെ. ഹസൈനാർ, മാഹിൻ മുണ്ടക്കൈ, എം.എ. മക്കാർ, എം.കെ. അലി, ഇബ്രാഹിം മുതൂർ, പി. മൂസക്കുട്ടി, ടി.പി. അബ്ദുൽ ഹഖ്, മാഹിൻ ബാഖവി, പി.പി. നസീമ, ബീഫാത്തിമ ഇബ്രാഹിം, സുഫൈജ അബൂബക്കർ, ബി.എസ്. സൈനുദ്ദീൻ, ലത്തീഫ് പാണലം, എം.എ. ലത്തീഫ് എന്നിവർ സംസാരിച്ചു. ശനിയാഴ്ച 9.30ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും 11നു ഭാഷസമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും ഒന്നിനു സംഘടന സമ്മേളനം കെ. മുരളീധരൻ എം.പിയും ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.