കാര്‍ മരത്തിലിടിച്ച്​ യുവാവ് മരിച്ചു

ബദിയടുക്ക: കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്​ യുവാവ്​ മരിച്ചു. കുമ്പഡാജെ ഏത്തടുക്കയിലെ ഉറുമ്പോടിയില്‍ സുന്ദര നായകിന്‍റെയും ഗീതയുടെയും മകന്‍ സന്തോഷ് നായക് (26) ആണ് മരിച്ചത്. വിട്ള ജലധാരി ക്ഷേത്രത്തിന് സമീപം കാശിമഠം വളവിലാണ് അപകടം. ഏത്തടുക്കയില്‍നിന്ന് മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ വരുകയായിരുന്നു സന്തോഷ്. കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിലും സ്‌കൂട്ടറിലും തട്ടിയ ശേഷം മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ വിട്ളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിവാഹിതനാണ് സന്തോഷ്. സഹോദരങ്ങള്‍: ശിവപ്രസാദ്, ജഗദീഷ്, സദാശിവ, ദുര്‍ഗാപ്രസാദ്, ശ്രീദേവി. santhosh -bm zubair ksd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.