പൊതുമരാമത്ത് വകുപ്പ് നിർമാണങ്ങൾ എല്ലാം ഭിന്നശേഷി സൗഹാർദമാക്കും -മന്ത്രി റിയാസ്

കടലുണ്ടി: പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ എല്ലാം ഭിന്നശേഷി സൗഹാർദമായിരിക്കണമെന്നു തീരുമാനം എടുത്തിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഭിന്നശേഷി പരിപാലന രംഗത്ത് കുറഞ്ഞകാലംകൊണ്ട് പ്രമുഖരായ കടലുണ്ടി ഹോപ്ഷോർ മൾട്ടി ഡിസിപ്ലിനറി സ്‌കൂളിലെ കുട്ടികളുടെ കലാ പരിപാടിയായ മഴവിൽ വർണം 2022 ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുയായിരുന്നു അദ്ദേഹം. വ്യവസായ പ്രമുഖനും ഹോപ്ഷോർ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷററുമായ അബ്ദുൽ കരീം ഹാജി ചാലിയം അധ്യക്ഷതവഹിച്ചു. ഹോപ്‌ഷോറിന്റെ മുന്നോട്ടുള്ള വികസന കാഴ്ചപ്പാടുകളെകുറിച്ച് ഡയറക്ടർ നജുമുൽ ഹുസൈൻ വിവരിച്ചു. മുൻ എം.എൽ.എ വി.കെ.സി. മമ്മദ് കോയ സംസാരിച്ചു. സിനിമ ഗാന രചയിതാവും പ്രവാസിയുമായ നിഷാന്ത് കൊടമന രചിച്ച സ്വാഗത ഗാനം, ഹോപ്‌ഷോറിലെ രക്ഷിതാക്കൾ തന്നെ ഈണമിട്ടു കുട്ടികൾ അവതരിപ്പിച്ചു. ഹോപ്‌ഷോറിന്റെ ചുമരുകൾ അലങ്കരിച്ച ചിത്രകാരൻ അബ്ദുൽ സലിം വെള്ളോടത്തിലിനും വത്സരാജൻ കക്കാട്ടിനും മന്ത്രിഉപഹാരങ്ങൾ സമ്മാനിച്ചു. എം.സി. അക്ബർ അഹമ്മദ് സ്വാഗതവും മുർഷിദ് കുട്ടീരി നന്ദിയും പറഞ്ഞു. പടം :കടലുണ്ടി ഹോപ്പ്‌ഷോർ മൾട്ടി ഡിസിപ്ലിനറി സ്‌കൂളിലെ കുട്ടികളുടെ കലാ പരിപാടിയായ മഴവിൽ വർണം 2022, മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നുfilenameClfrk 265

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.